ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പരിശീലനം
ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് തിരുവനന്തപുരം ജില്ലയിലെ ഭാഗ്യക്കുറി വിൽപ്പനക്കാർക്കും ഏജന്റുമാർക്കും പരിശീലനം നൽകുന്നതിനായി ജൂൺ 21 ന് പഴയ ജില്ലാ ഭാഗ്യക്കുറി ഓഫീസിലും(പുളിമൂട്) 22 ന് ആറ്റിങ്ങൽ ഭാഗ്യക്കുറി സബ് ഓഫീസിലും 26 ന് നെയ്യാറ്റിൻകര ഭാഗ്യക്കുറി സബ് ഓഫീസിലും വൈകുന്നേരം മൂന്നിന് പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
എല്ലാ ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 0471-2325582.