Peruvayal News

Peruvayal News

അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണം-യു പി സര്‍ക്കാരിനോട് സുപ്രീം കോടതി

അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണം-യു പി സര്‍ക്കാരിനോട് സുപ്രീം കോടതി



ന്യൂഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശവുമായി സുപ്രീം കോടതി.


എന്ത് നിയമപ്രകാരമാണ് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതെന്ന് ആരാഞ്ഞ കോടതി അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.


യോഗി ആദിത്യനാഥിനോട് താൻ വിവാഹാഭ്യർഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഷെയർ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂൺ എട്ടിന് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത്.


തുടർന്ന് അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച് പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഈ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതൊരു കൊലപാതകക്കേസാണോ എന്നും കോടതി ആരാഞ്ഞു.


പ്രശാന്ത് ഉൾപ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നോയ്ഡയിലെ ടിവി ചാനലിന്റെ ഉടമസ്ഥനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

Don't Miss
© all rights reserved and made with by pkv24live