വീട്ടില്‍ വെളുത്തുള്ളി കൃഷി
വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്
നിത്യ ജീവിതതത്തില്‍ അത്യവശ്യമുള്ളതാണ് വെളുത്തുള്ളി. വിപണയില്‍ നിന്ന് വാങ്ങിയ വെളുത്തുള്ളിയാണ് പൊതുവേ നാം ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇനി നമുക്കാവശ്യത്തിനുള്ള വെളുത്തുള്ളി വീട്ടില്‍ കൃഷി ചെയ്യാം. എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ്. അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല. കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല.
കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍. അധികം നീര്‍ വാര്‍ച്ചയില്ലാത്ത, വളമുള്ള മണ്ണിലെ വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ്. ചെറിയ അല്ലികളായാണ് ഇവ നടാന്‍ എടുക്കേണ്ടത് .
എങ്കിലും അധികം തണുപ്പും മണ്ണില്‍ ഈര്‍പ്പവും നില്‍ക്കാത്ത പ്രതലങ്ങള്‍ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം. വെളുത്തുള്ളി അല്ലി നടാനായി വേര്‍ തിരിച്ചതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കണം, സാധാരണയായി നട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുള കണ്ട് വരുന്നു. മൂന്ന് മുതല്‍ നാല് മാസം വരെയുള്ള കാലയളവിനുള്ളില്‍ വെളുത്തുള്ളി കൃഷിയില്‍ നിന്ന് വിളവ് എടുക്കാവുനാനതാണ്