Peruvayal News

Peruvayal News

രണ്ട് രാജ്യങ്ങളില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങി; തീവണ്ടി സര്‍വീസുകളടക്കം നിലച്ചു

രണ്ട് രാജ്യങ്ങളില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങി; തീവണ്ടി സര്‍വീസുകളടക്കം നിലച്ചു



രണ്ട് രാജ്യങ്ങളെയാകെ ഇരുട്ടിലാക്കിയ ഒരു വൈദ്യുതി തടസമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലെ സംസാര വിഷയം. ഞായറാഴ്ചയാണ് അർജന്റീനയെയും ഉറുഗ്വായും സമ്പൂർണമായി ഇരുട്ടിലാക്കിയ വൈദ്യുതി തകരാറുണ്ടായത്.


വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ വലിയ തകരാറാണ് ഇരു ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും ഇരുട്ടിലാക്കിയതെന്ന് കമ്പനികൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെ ചരിത്രത്തിലും ഇതിനു മുൻപ് ഇതുപോലൊരു വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ല. 4.8കോടി ജനങ്ങളാണ് വൈദ്യുതിയില്ലാതെ വലഞ്ഞത്.

അർജന്റീനയിൽ ആരംഭിച്ച സാങ്കേതിക തകരാർ മൂലം ബ്രസീൽ പരാഗ്വേ എന്നീ രാജ്യങ്ങളിലും വൈദ്യുത ബന്ധം തകരാറിലായതായി റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് ഉറൂഗ്വായിലും അർജന്റീനയിലും വൈദ്യുതി വിതരണം തടസപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നുകൾ ഉൾപ്പടെ നിശ്ചലമായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇരുട്ടിലായ നഗരങ്ങളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

Don't Miss
© all rights reserved and made with by pkv24live