Peruvayal News

Peruvayal News

പല്ലിന്റെ ആരോഗ്യത്തെ നിർണയിക്കുന്നതിൽ ബ്രഷ് ചെയ്യുന്നതിന് പ്രധാന പങ്കാണുള്ളത്.

പല്ലിന്റെ ആരോഗ്യത്തെ നിർണയിക്കുന്നതിൽ ബ്രഷ് ചെയ്യുന്നതിന് പ്രധാന പങ്കാണുള്ളത്.



എന്നാൽ അതുമാത്രമല്ല ഒരു ബ്രഷ് എത്ര കാലം ഉപയോഗിക്കുന്നു എന്നതും ദന്താരോഗ്യത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്. ഒരു ബ്രഷ് ദീർഘകാലം ഉപയോഗിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. മൂന്നുമാസം കൂടുമ്പോൾ ബ്രഷ് മാറ്റണം. ബ്രഷിന്റെ നാരുകൾ വിടർന്നു തുടങ്ങിയാൽ ബ്രഷ് മാറ്റാനുള്ള സമയമായി എന്ന് ഉറപ്പിക്കാം. കട്ടിയുള്ള ബ്രഷുകൾ മോണയുടെ ആരോഗ്യത്തിന് അത്ര യോജിച്ചതല്ല. ബ്രഷിന്റെ നാരുകൾ മൃദുവാകുന്നതാണ് എപ്പോഴും നല്ലത്. അറ്റത്ത് ത്രികോണാകൃതിയുള്ള ബ്രഷ് ഉപയോഗിച്ചാൽ പല്ലിന്റെ ഉൾഭാഗം കൂടി നന്നായി വൃത്തിയാക്കാൻ കഴിയും
Don't Miss
© all rights reserved and made with by pkv24live