വൈദ്യുതസുരക്ഷ
വൈദ്യുതാപകടങ്ങൾ സംഭവിക്കാതിരിക്കുന്നതിനോ, ആഘാതതീവ്രത കുറക്കുന്നതിനോ എടുക്കുന്ന മുൻകരുതലുകളേയാണ് വൈദ്യുതസുരക്ഷ (Electrical Safety) എന്ന പദം കൊണ്ടു വിവക്ഷിക്കുന്നത്
വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന യന്ത്രോപകരണങ്ങളിൽ നിന്നോ, പ്രേഷണശൃംഖലകളിൽ നിന്നോ ഏതെങ്കിലും തരത്തിൽ മനുഷ്യനോ മറ്റു ജീവിജാലങ്ങൾക്കോ ശാരീരികമായ പരിക്കുകളോ, ജീവഹാനിയോ സംഭവിക്കാതിരിക്കുന്നതിനും സ്വത്തുക്കൾക്കോ വസ്തുവകൾക്കോ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിനും, അഥവാ, ഏതെങ്കിലും കാരണവശാൽ അപകടം സംഭവിക്കുകയാണെങ്കിൽ ആ സമയത്ത്, അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും വേണ്ടിയെടുക്കുന്ന എല്ലാ മുൻനടപടികളും പെരുമാറ്റച്ചട്ടങ്ങളും സംവിധാനങ്ങളും, സുരക്ഷാപാലനമായിക്കരുതാം.
കാരണങ്ങൾ
പ്രകൃതിദുരന്തങ്ങൾ കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിച്ച്, മറ്റ് അപകടങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: ഒന്ന്,അപകടകരമായ സാഹചര്യം (Unsafe conditions); രണ്ട്, അപകടകരമായ പ്രവൃത്തി (Unsafe act). ഇതിലേതെങ്കിലും ഒന്നോ രണ്ടുമോ അപകടകാരണമായേക്കാം. അതുകൊണ്ട്, അപകടം ഉണ്ടാവാതിരിക്കുന്നതിന്, ഈ രണ്ടു കാരണങ്ങളും ഒഴിവാക്കണം.
അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നവ
ഗുണനിലവാരമില്ലാത്ത വസ്തുക്കൾ കൊണ്ടു നിർമ്മിച്ച ഉപകണങ്ങൾ (Poor Quality Materials)
ഉപകരണങ്ങളുടെ നിർമ്മാണപ്രക്രീയയിൽ ഉണ്ടായ ന്യൂനതകൾ (Poor Build Quality)
അവയുടെ പ്രതിഷ്ഠാപന സമയത്തുണ്ടായ പിഴവുകൾ (Poor Installation )
അപര്യാപ്തമായ പരിചരണം (Poor Maintenance )
അപകടകരമായ പ്രവൃത്തികൾ
തെറ്റായ ഉപയോഗം (Incorrect usage). ഓരോ ഉപകരണങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത്, ഒരോ സവിശേഷ ഉപയോഗങ്ങൾക്കാണ്. നിർമ്മാതാവ് ഉദ്ദേശിച്ചിട്ടില്ലാത്ത ഉപയോഗങ്ങൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നൽകിയിട്ടുള്ള പ്രയോഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതും.
സുരക്ഷാ നിയമങ്ങൾ / നിർദ്ദേശങ്ങൾ അവഗണിക്കുന്നത്. (Negligence of Rules and Directions)
ക്ഷീണിച്ചിരിക്കുമ്പോഴോ, ലഹരി വാസ്തുക്കളോ (ഉദാ: മദ്യം), ശ്രദ്ധക്കുറവുണ്ടാക്കാവുന്ന മരുന്നുകളോ (ഉദാ: ചില ആന്റീഹിസ്റ്റമിനുകൾ) കഴിച്ചിരിക്കുമ്പോഴോ, സൂക്ഷ്മത ആവശ്യമുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്.
അമിതാമായ ആത്മവിശ്വാസമോ, അതിപരിചയമോ, കൊണ്ടും മറ്റുമുള്ള അശ്രദ്ധ. (Carelessness)
സുരക്ഷാഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കാൻ കാണിക്കുന്ന അലസത. (Laziness in using Safety Equipment)
യോഗ്യതയും പരിചയവും ഇല്ലാത്തവർ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും, പരിപാലിക്കുന്നതും കേടുപാടുതീർക്കാൻ ശ്രമിക്കുന്നതും, അപ്രകാരം ചെയ്യാൻ അനുവദിക്കുന്നതും. (Use, maintenance or repair by unqualified and Inexperienced)
മേൽനോട്ടക്കുറവ് (Supervisory Lapse)
വൈദ്യുതാപകടങ്ങൾ അസ്വീകാര്യമായ നിരവധി ദുരന്തങ്ങൾ ഉണ്ടാക്കുന്നു.
മനുഷർക്കും ജീവികൾക്കും -
വൈദ്യുതാഘാതം (Electric Shock)
വീഴ്ച്ച, പരിക്കുകൾ; സ്ഥിരമോ താത്കാലിലമോ ആയ അംഗവൈകല്യങ്ങൾ (Disability)
ശ്വാസം നിലയ്കൽ (Respiratory Arrest)
ഹൃദയതാളം തെറ്റൽ (Fibrillation)
രൂക്ഷമായ പൊള്ളൽ (Severe Burns)
സാധാരണ തീപ്പോള്ളലിനേക്കാൾ തീവ്രമാണ് വൈദ്യുതി കൊണ്ടുള്ള പൊള്ളൽ.
സാധാരണ തീപ്പൊള്ളലിൽ
ശരീരിത്തിന്റെ ബഹ്യാവരണമായ തൊലി പൊള്ളിയതിനു ശേഷമാണ് ആന്തരാവയവങ്ങൽക്ക് പൊള്ളലേൽക്കുക. എന്നാൽ വൈദ്യുതാപകടങ്ങളിൽ, ആന്തരാവയവങ്ങൾക്ക് നേരിട്ടു പൊള്ളലേൽക്കാം.
ജീവഹാനി
മനുഷ്യശരീരത്തിൽ വൈദ്യുതിപ്രവാഹം മൂലമുള്ള ദോഷഫലങ്ങൾ താഴെപ്പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു:-
1. പ്രവാഹതീവ്രത - എത്ര ആമ്പിയർ എന്ന്
2. പ്രവാഹസമയം - എത്ര സെക്കന്റ് എന്ന്
3. വൈദ്യുതിയുടെ സഞ്ചാരപഥം - എവിടെ നിന്നെവിടേക്ക് എന്ന് പ്രധാനാവയവങ്ങളിൽ ക്കൂടിയണോ എന്ന്.
4. ആവൃത്തി, ഹെർട്സ്
1 മില്ലീ ആമ്പിയർ - പ്രവാഹം തിരിച്ചറിയാൻ കഴിയുന്നു; ചെറിയ ഇക്കിളി.
5 മില്ലീ ആമ്പിയർ - സുഖകരമല്ലാത്ത ആഘാതം, വേദനയില്ല, പിടിവിടാൻ കഴിയുന്നു.
9 മുതൽ 30 മില്ലീ ആമ്പിയർ വേദനാജനകമായ ആഘാതം; പേശീനിയന്ത്രണം നഷ്ടപ്പെടുന്നു; പിടിവിടാൻ കഴിയില്ല.
50 മുതൽ 150 മില്ലീ അമ്പിയർ വരെ - വളരെ വേദനയുളവാക്കുന്ന പ്രവാഹം; രൂക്ഷമായ പേശീസങ്കോചം;ശ്വസോച്ഛ്വാസം നിലക്കുന്നു; മരണഹേതുവകാം.
1 ആമ്പിയർ മുതൽ 4.3 ആമ്പിയർ വരെ - ഹൃദയതാളം തെറ്റുന്നു (Fibrillation); നാഡികോശങ്ങൾ നശിക്കുന്നു; മരണസാധ്യത കൂടുതൽ.
10 ആമ്പിയർ; അതിനു മുകളിൽ - ഹൃദയാഘാതം (Cardiac Arrest), തീക്ഷ്ണമായ പൊള്ളൽ, മരണസാധ്യത
ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരാവയവങ്ങളിൽക്കൂടി വൈദ്യുതി കടക്കുന്നതാണ് കൂടുതൽ അപത്കരമായത്. ഒരു കയ്യിൽ നിന്ന് മറ്റേക്കയ്യിലേക്കോ, ഒരു കയ്യിൽ നിന്ന് പാദങ്ങളിലേക്കോ ഉണ്ടാവുന്ന വൈദ്യുതപ്രവാഹത്തിൽ ഹൃദയവും ശ്വാസകോശവും ഉൾപ്പെടുമെന്നതുകൊണ്ട് വളരെ അപകടകാരിയാണ് ; ശിരസ്സുൾപ്പെടുന്ന പ്രവാഹവും മരണഹേതുവാകും
ഇനിയൊരു വൈദ്യുതി അപകടവും ഉണ്ടാവാതിരിക്കട്ടെ
സുരക്ഷയുടെ സ്നേഹ മന്ത്രം എന്നും എല്ലാവരിലും കൂടെയുണ്ടാവട്ടെ
