Peruvayal News

Peruvayal News

കുളിക്കാനിറങ്ങിയ വിദ്യർത്ഥി മണന്തലക്കടവിൽ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ വിദ്യർത്ഥി മണന്തലക്കടവിൽ മുങ്ങി മരിച്ചു



വാഴക്കാട് ഹൈ സ്കൂളിൽ 9 ക്ലാസ്സിൽ പഠിക്കുന്ന ഓമനരൂർ തടപ്പറമ്പ് കേതാരം വീട്ടിൽ ദാമോദരന്റെയും,(സർവേ സൂപ്രണ്ട് മലപ്പുറം ) മിനിയുടെയും(ഓമാനൂർ CHC)  മകൻ അരവിന്ദ് വാഴക്കാട് ചാലിയാർ മണന്തലകടവിൽ  (14)മുങ്ങിമരിച്ചു.


ഒഴിവുദിവസമായ ഇന്ന് കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു, നീന്തൽ വശമില്ലാത്ത അരവിന്ദ് കൂടുതൽ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.

ഏറെ നേരത്തെ തിരച്ചിലിനിടയിൽ കീഴാറ്റിൽ ശാമിൽ  കാണുകയും.പിന്നീട് തമ്പലങ്ങോട്ട് ബഷീർ(പോലീസ് ) കടവിലെ പരിസരവാസികളും ട്രോമാകെയർ അംഗങ്ങളുടെയും ശ്രമഫലമായി കണ്ടെത്തുകയായിരുന്നു.

തുടർന്ന് അമീൻ ഡോക്ടർ, HI-നാസർ അഹമ്മദ്‌ എന്നിവർ ഫസ്റ്റ് എയ്ഡ് നൽകുകയും ചെയ്തു.

എം. എൽ. എ,റവന്യൂ അധികാരികാരികൾ , പോലീസ് ഉദ്യോഗസ്ഥന്മാർ, പഞ്ചായത്ത് അധികാരികൾ എന്നിവർ സംഭവസ്ഥലത് ഉണടായിരുന്നു.

തിരച്ചലിന് അബ്ബാസ് കൂരിത്തൊടിക, മുസമ്മിൽ, കെ. അലി. അനസ്.സി. പി, ബീരാൻകുട്ടി, നിഷാദ്, മുസ്തഫ,റിയാസ്, മുബാറക്, റാഷിദ്‌, അഹമ്മദ്‌ കുട്ടി, കുഞ്ഞായി,തുടങ്ങിയവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live