Peruvayal News

Peruvayal News

ഗവേഷണ പ്രവർത്തനങ്ങൾ: അധ്യാപകർ/വ്യക്തികൾ/സംഘടനകൾക്ക് അപേക്ഷിക്കാം

ഗവേഷണ പ്രവർത്തനങ്ങൾ: അധ്യാപകർ/വ്യക്തികൾ/സംഘടനകൾക്ക് അപേക്ഷിക്കാം



സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ അധ്യാപകർ/വ്യക്തികൾ/സംഘടകളിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിവിധതലങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സാഹയം സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മോലധികാരിയുടെ/ബന്ധപ്പെട്ട സന്നദ്ധ സംഘടനയുടെ സാക്ഷ്യപത്രത്തോടെ സമർപ്പിക്കണം. ഒറ്റയ്‌ക്കോ ഏതാനും പേർക്ക് കൂട്ടായോ പ്രോജക്ട് ഏറ്റെടുക്കാം. വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് സാമ്പത്തികസഹായവും അക്കാദമിക പിന്തുണയും എസ്.സി.ഇ.ആർ.ടി നൽകും. അപേക്ഷകൾ ജൂലൈ 30ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-695025 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ  scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം. ഫോൺ: 0471-2341883, 2340323. വെബ്‌സൈറ്റ്: www.scert.kerala.gov.in.
Don't Miss
© all rights reserved and made with by pkv24live