താപനില മുകളിലോട്ട്; ഇത്തവണയും ഹജ്ജ് കൊടുംചൂടില്‍ തന്നെ
മക്കയിലും മദീനയിലും ഓരോ ദിനവും താപനില കത്തിക്കയറുകയാണ്. കൊടു ചൂടിലാകും ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍. താങ്ങാവുന്നതിലും അപ്പുറം ചൂടെത്തിയതോടെ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഹജ്ജ് മിഷന്‍.
40 ഡിഗ്രിക്ക് മുകളിലാണ് മക്കയിലും മദീനയിലും ശരാശരി ചൂട്. പ്രായമേറിയവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. ഹജ്ജ് സമയത്ത് നാല്‍പത്തഞ്ച് ഡിഗ്രിക്കരികിലെത്തും താപനില. നിര്‍ജലീകരണത്തിനും തളര്‍ച്ചക്കും സാധ്യതയേറും വരും ദിനങ്ങളില്‍. ഹജ്ജ് മിഷനും സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാര്‍ക്ക് കുടയും വേണ്ടുവോളം പാനീയങ്ങളും നല്‍കുന്നുണ്ട്.
ഉച്ച സമയമൊഴിവാക്കി വേണം ഹാജിമാരുടെ സന്ദര്‍ശനങ്ങളെന്ന് വളണ്ടിയര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. വഴി നീളെ അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനം വരും ദിവങ്ങളില്‍ സ്ഥാപിക്കും. ഇതോടൊപ്പം വ്യക്തിപരമായ മുന്നൊരുക്കവും ചൂടിനെ നേരിടാന്‍ വേണം.

