ആരാമ്പ്രം ഗവ:എം.യു.പി സ്കൂളിൽ ശാസ്ത്ര ലാബ് ഉൽഘാടനം ചെയ്തു
മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ച ആധുനിക ശാസ്ത്രലാബിന്റെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.വി പങ്കജാക്ഷൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു മോഹന്റെ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി കെ മോഹൻദാസ് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ഹസീന ടീച്ചർ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സക്കീന മുഹമ്മദ്, മെമ്പർ മാരായ റിയാസ് ഇടത്തിൽ, മഞ്ജുള ഇ, എ പി അബു , പിടിഎ പ്രസിഡണ്ട് എം കെ ഷമീർ, എ.കെ ജാഫർ, എൻ.ഖാദർ മാസ്റ്റർ,നജ്ല, അധ്യാപകരായ പി കെ സജീവൻ കെ ജി ഷീജ, പി ജയപ്രകാശ്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ നന്ദി പ്രകാശിപ്പിച്ചു

