നടിയെ ആക്രമിച്ച കേസ്; വിചാരണ പ്രത്യേക പോക്‌സോ കോടതിയിൽ
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിൽ പുതിയതായി തുടങ്ങുന്ന പ്രത്യേക കോടതിയിൽ നടക്കും. പോക്സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.
കേസിന്റെ വിചാരണ വനിതാ ജഡ്ജിയുള്ള ഈ കോടതിയിൽ നടത്താനുള്ള അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയുടെ ആവശ്യം നേരത്തേ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.

