Peruvayal News

Peruvayal News

മടവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പരിശീലനം

മടവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പരിശീലനം



മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.വൈ. പ്രസിഡണ്ട് ഹസീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.  വി.സി. റിയാസ് ഖാൻ [വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ] എ.പി.നസ്തർ [മെമ്പർ), കെ. നിഷ (ജില്ലാ കോ-ഓർഡിനേറ്റർ SEUFമലപ്പുറം ) എന്നിവരും സംസാരിച്ചു.ടി.പി.രാധാകൃഷ്ണൻ (ടEUF ജില്ലാ കോർഡിനേറ്റർ ] ഹരിത കേരളം പദ്ധതികൾ വിശദീകരിച്ചു. തുടർന്ന് പഞ്ചായത്തിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഹരിത കർമ്മ സേനാംഗങ്ങൾ വിശദീകരിച്ചു. ശേഷം ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ- കർത്തവ്യം സാധ്യതകൾ, പ്ലാസ്റ്റിക് അജൈവ വസ്തുക്കളുടെ വേർതിരിക്കൽ എന്നിവയെക്കുറിച്ച് ശ്രീ 'സുരേഷ് ബാബു (കോ-ഓർഡിനേറ്റർ -KGNട ] ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ സിന്ധുമോഹനൻ സ്വാഗതവും സി.ഡി.എസ് ചെയർ പേർസൺ സ്നേഹപ്രഭ നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live