Peruvayal News

Peruvayal News

എം.സി.എ സ്‌പോട്ട് അലോട്ട്‌മെന്റ്: 03-08-2019 നും 05-08-2019നും രജിസ്‌ട്രേഷൻ നടത്താം:



എം.സി.എ സ്‌പോട്ട് അലോട്ട്‌മെന്റ്:  03-08-2019 നും 05-08-2019നും രജിസ്‌ട്രേഷൻ നടത്താം:


കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019-20 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റെഗുലർ & ലാറ്ററൽ എൻട്രി കോഴ്‌സുകളിലെ ഒഴിവുളള സീറ്റിലേക്കുളള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള അപേക്ഷാർഥികൾ എൽ.ബി.എസ് സെന്ററിന്റെ അതത് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ആഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ ചെൺയ്ത് കോളേജ് ഓപ്ഷൻസ് നൽകണം. ഓൺലൈൻ മുഖേന ആയിരിക്കും അലോട്ട്‌മെന്റ് നടത്തുക. രജിസ്റ്റർ ചെയ്തിട്ടുളളവരെ മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുളളു. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി നിർബന്ധമായും കൊണ്ടുവരണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി പ്രവേശനം നേടണം. സ്‌പോട്ട് ആൻഡ് ഓൺലൈൻ അലോട്ട്‌മെന്റിനുളള ഷെഡ്യൂൾ www.lbscentre.kerala.gov.in  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുൺ്. കൂടുതൽ വിവരങ്ങൾക്ക്: 2560360,361,362,363,364,365
Don't Miss
© all rights reserved and made with by pkv24live