Peruvayal News

Peruvayal News

2019 ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2019 ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും www.ktet.kerala.gov.in എന്ന വെബ് പോർട്ടിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 77535 പേർ പരീക്ഷയെഴുതിയതിൽ 26948 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 36.98. കാറ്റഗറി-1 ൽ 9678 പേർ വിജയശതമാനം 40.39. കാറ്റഗറി-2 ൽ 6173 പേർ വിജയിച്ചു. വിജയശതമാനം 35.07. കാറ്റഗറി 3-ൽ 8572 പേർ  വിജയിച്ചു. വിജയശതമാനം 35.63. കാറ്റഗറി 4-ൽ 2525 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 34.85. പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിക്കുന്ന പ്രകാരമുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാസെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.


Don't Miss
© all rights reserved and made with by pkv24live