Peruvayal News

Peruvayal News

2021 സെന്‍സസിന്റെ പ്രീ ടെസ്റ്റ് : 2021 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള പ്രീ ടെസ്റ്റ് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നടക്കും

2021 സെന്‍സസിന്റെ പ്രീ ടെസ്റ്റ് :


2021 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള പ്രീ ടെസ്റ്റ് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നടക്കും. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ കീഴാറ്റൂര്‍ പഞ്ചായത്തിലെ നെന്‍മിനി വില്ലേജിലാണ് പ്രീടെസ്റ്റ് നടത്തുക. പത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കിലെ കൂടല്‍ വില്ലേജിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഞ്ച് വാര്‍ഡുകളിലും പ്രീടെസ്റ്റ് നടക്കും.

ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് പ്രീടെസ്റ്റിന്റെ ഒന്നാംഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങി ഒക്ടോബര്‍ നാലിന് അവസാനിക്കും. ഇതിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം ആറ് മുതല്‍ ഒന്‍പത് വരെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ സംഘടിപ്പിക്കും. പരിശീലനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live