Peruvayal News

Peruvayal News

ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് രാവിലെ പത്തിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ബ്ലഡ് ബാങ്കിൽ ജോലി ചെയ്ത് പരിചയം ഉളളവർക്ക് മുൻഗണന. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കേരള പി.എസ്.സിയും അംഗീകരിച്ച ഡി.എം.എൽ.റ്റി/ബി.എസ്.സി എം.എൽ.റ്റി/ എം.എസ്‌സി എം.എൽ.റ്റിയാണ് യോഗ്യത.



Don't Miss
© all rights reserved and made with by pkv24live