അടിസ്ഥാന സൗകര്യക്കുറവ്: 'ആകാശപറവകൾ' പൂട്ടിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജോർദാൻ ഭവൻ "ആകാശപറവകൾ" എന്ന വൃദ്ധസദനത്തിൽ ജില്ലാ സബ് ജഡ്ജിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തി.
അന്തേവാസിയായ സ്ത്രി പീഡനത്തിന് ഇരയായി എന്ന പരാതിയിൽ ആണ് പരിശോധന നടത്തിയത്.
ലൈസൻസ് ഇല്ലാതെയും നിയമങ്ങൾ പാലിക്കാതെയും ആണ് സ്ഥാപനം നടത്തുന്നത്.
നാൽപതോളം വരുന്ന അന്തേവാസികളെ കോഴിക്കോട് ജില്ലയിലെ വിവിധ വൃദ്ധസദനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പരിശോധനക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജില്ലാ ജഡ്ജ് എ.വി.ഉണ്ണികൃഷ്ണൻ, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ ഷീബ മുംതാസ് എന്നിവർ നേതൃത്വം നൽകി.
