Peruvayal News

Peruvayal News

യുവ കർഷകനെ ആദരിച്ചു. മുക്കം: അഗസ്ത്യൻ മുഴി താഴെക്കോട് എ യു പി സ്കൂളിൽ കർഷക ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.

യുവ കർഷകനെ ആദരിച്ചു.


മുക്കം: അഗസ്ത്യൻ മുഴി താഴെക്കോട് എ യു പി സ്കൂളിൽ കർഷക ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. യുവകർഷകനായ അഷ്റഫ് കൂടരഞ്ഞിയെ ചടങ്ങിൽ ആദരിച്ചു. അദ്ധേഹവുമായി കുട്ടികൾ സംവദിച്ചു.ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാം എന്നതിനെ കുറിച്ച് അദ്ധേഹം വിശദീകരിച്ചു .പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.ചടങ്ങ് പി ടി.എ പ്രസിഡണ്ട് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ്സ് മീവാർ കെ.ആർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആൽഫി ടീച്ചർ, അജീഷ്, സ്വപ്ന, ജിഷ, 
രബിത ,പ്രിയ, സുനില, അനീസ, അശ്വിൻ, ധനൂപ് തുടങ്ങിയവർ നേതൃത്വം നല്കി.
Don't Miss
© all rights reserved and made with by pkv24live