Peruvayal News

Peruvayal News

അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേയ്ക്കുളള നിയമനത്തിനായി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആര്യനാട് പ്രവർത്തിക്കുന്ന വെളളനാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേയ്ക്കുളള നിയമനത്തിനായി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എഴുതാനും വായിക്കാനും അറിയണം (എസ്.എസ്.എൽ.സി ജയിച്ചവർ അപേക്ഷിക്കേണ്ടതില്ല). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ അഞ്ച് വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾക്ക് വെളളനാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0472-2851384.


Don't Miss
© all rights reserved and made with by pkv24live