ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ഇനി പ്ലാസ്റ്റിക് കയറ്റരുത്; ഉത്തരവിറങ്ങി
ലോക്സഭ സെക്രട്ടേറിയറ്റിൽ ചൊവ്വാഴ്ച മുതൽ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികൾക്കും മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും നിരോധനം. എല്ലാ ഓഫീസർമാരും സ്റ്റാഫ് അംഗങ്ങളും പാർലമന്റ് ഹൗസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസുകളും നിർദേശം അനുസരിക്കണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു. രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രേേമാദിയുടെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പൊതുജനങ്ങളോട് പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത ഒക്ടോബർ രണ്ടിന് മുമ്പ് ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
