കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ്‌സെന്ററിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. സഴെ.സലഹൃേീി.ശി എന്ന വെബ്‌സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങൾക്ക്:0471-2325154/4016555 എന്ന ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
