Peruvayal News

Peruvayal News

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സി-ഡിറ്റ്, സൈബർശ്രീ നടത്തുന്ന മെന്ററിംഗ് ആൻഡ് സ്‌പെഷ്യൽ സപ്പോർട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു


സൗജന്യ പരിശീലനത്തിന് 15 വരെ അപേക്ഷിക്കാം:


പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സി-ഡിറ്റ്, സൈബർശ്രീ നടത്തുന്ന മെന്ററിംഗ് ആൻഡ് സ്‌പെഷ്യൽ സപ്പോർട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സരപരീക്ഷകളിൽ വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹികപരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്ന് വർഷ ഡിപ്ലോമ/എൻജിനിയറിങ് എന്നിവയിലേതെങ്കിലും പാസായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായം 18നും 26നും മധ്യേ.
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല. പി.ഒ, തിരുവനന്തപുരം- 695015 എന്ന വിലാസത്തിൽ ആഗസ്റ്റ് 15ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷാ ഫോംwww.cybersri.org യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം  cybersritraining@gmail.com ലേക്ക് ഇ-മെയിൽ അയയ്ക്കാം. ഫോൺ: 0471-2933944.
Don't Miss
© all rights reserved and made with by pkv24live