മാപ്‌സ് ധനസഹായ വിതരണം നടത്തി
മാവൂർ.
മാവൂർ ഏരിയാ പ്രവാസി സംഘം (മാപ്‌സ്) ദമാം പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച മാവൂരിലേയും പരിസരപ്രദേശങ്ങളിലേയും നിര്‍ധന കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണം നടത്തി .മാപ്സ് പ്രവര്‍ത്തകര്‍ മാവൂരിലെ തെങ്ങിലക്കടവ്, ആയംകുളം ,പാറമ്മൽ, കല്‍പ്പള്ളി ചാത്തമംഗലം പഞ്ചായത്തിലെ താത്തൂര്‍,കൂളിമാട് ഭാഗങ്ങളിലും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഉപഭോക്താക്കളെ കണ്ടെത്തുകയായിരുന്നു.മാവൂരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാക്ക് ഫണ്ട് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. ഉസ്മാൻ, വാര്‍ഡ് മെമ്പര്‍മാരായ പുതുക്കുടി സുരേഷ് ,മൈമൂന കടുക്കാഞ്ചേരി,സാജിത പാലിശ്ശേരി,മാപ്സ് ജനറൽ സെക്രട്ടറി സഹൽ സലീം ട്രഷറർ ദീപക് ചെറൂപ്പ, മുഹമ്മദ് മാസ്റ്റർ വളപ്പിൽ ,സുബൈർ ആയംകുളം, ഹംസ എറക്കോടൻ, കോയ ജുബാറ, പിഎം നാസർ , ജയ്സൽ പിഎം, കബീർ നെടുംപോക്കില്‍ തുടങ്ങിയവര്‍ പങ്കെടുത്തു,
പടം.മാപ്സ് പ്രളയ ധനസഹായം മാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ് ഏറ്റുവാങ്ങുന്നു.

