Peruvayal News

Peruvayal News

താമസം മാറ്റിയാല്‍ ഇനി രേഖകളില്ലാതെ തന്നെ ആധാറിലെ വിലാസം മാറ്റാം

താമസം മാറ്റിയാല്‍ ഇനി രേഖകളില്ലാതെ തന്നെ ആധാറിലെ വിലാസം മാറ്റാം


വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെ തന്നെ ആധാറില്‍ പുതിയ അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി. യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ മൈ ആധാര്‍ ടാബില്‍ റിക്വസ്റ്റ് ആധാര്‍ വാലിഡേഷന്‍ ലെറ്റര്‍ ടാബ് സെലക്ട് ചെയ്ത് വിലാസം മാറ്റാം.

നിങ്ങള്‍ വിവാഹം കഴിക്കുകയോ, ജോലി സംബന്ധമായി വീടുമാറുകയോ ചെയ്യുമ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. താമസക്കാരനും വിലാസം വെരിഫൈ ചെയ്യുന്നയാളും ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.

താമസക്കാരനും വിലാസം സ്ഥിരീകരിക്കുന്നയാള്‍ക്കും മൊബൈലില്‍ ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കണം. വിലാസം സ്ഥിരീകരിക്കുന്നയാളുടെ പൂര്‍ണ സമ്മതമുണ്ടെങ്കില്‍ മാത്രമെ ഇത് സാധ്യമാകൂ
Don't Miss
© all rights reserved and made with by pkv24live