ഹൈസ്‌കൂള്‍ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; തൊട്ടുപിന്നാലെ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
വിവാഹചടങ്ങുകൾക്ക് പിന്നാലെ വാഹനാപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. യു.എസിലെ ടെക്സാസിൽ ഓറഞ്ച് കൗണ്ടിയിലുണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ ഹാർലി(19)യും റിഹാന(20)യും ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹചടങ്ങിനുശേഷം ഇരുവരും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം.
ഹൈസ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഹാർലിയും റിഹാനയും വെള്ളിയാഴ്ചയാണ് വിവാഹിതരായത്. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം നവദമ്പതികളും കുടുംബാംഗങ്ങളും വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഹാർലിയും റിഹാനയും സഞ്ചരിച്ച കാർ ഹൈവേയിലേക്ക് പ്രവേശിച്ച ഉടനെ അതുവഴിയെത്തിയ ട്രക്ക് കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന ഹാർലിയുടെ മാതാവിന്റെയും സഹോദരിയുടെയും കൺമുന്നിലായിരുന്നു അപകടം.
