Peruvayal News

Peruvayal News

വെള്ളിയാഴ്ച വരെ മഴ ശക്തമാകും; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെള്ളിയാഴ്ച വരെ മഴ ശക്തമാകും; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്


തിരുവനന്തപുരം: വെള്ളിയാഴ്ച വരെ മഴ വടക്കന്‍ കേരളത്തില്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇതിനെത്തുടര്‍ന്ന് കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.രാത്രി മുതല്‍ വടക്കന്‍ ജില്ലകളില്‍ ലഭിക്കുന്നത് കനത്ത മഴയാണ്.
നിലമ്പൂരില്‍ 11 സെന്റിമീറ്ററും കോഴിക്കോട്ട് ഒന്‍പതു സെന്റിമീറ്ററും വടകരയില്‍ എട്ടു സെന്റിമീറ്ററും മഴ ലഭിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കലക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.
Don't Miss
© all rights reserved and made with by pkv24live