റഹീം മേച്ചേരി അനുസ്മരണവും വൈറ്റ്ഗാർഡ് അംഗങ്ങൾക്കുളള ആദരവും നൽകി.
കിഴിശ്ശേരി:കുഴിയംപറമ്പ് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴിൽ റഹീം മേച്ചേരി അനുസ്മരണവും ഏറനാട് മണ്ഡലം WG ക്യാപ്റ്റൻ റബീഹ് മാസ്റ്റർ, പഞ്ചായത്ത് WGക്യപ്റ്റൻ ഫൈസൽ വി.പി, WG അംഗങ്ങളായ അമീർ അനസ് സി, ഫാസിൽ കഴിഞ്ഞ യൂണിറ്റ് [2016 to 2019] കമ്മറ്റി ഭാരവാഹികൾക്കുള്ള അനുമോദന പത്രവും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എ റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി അസ്കർ മാസ്റ്റർ റഹിം മേച്ചേരി അനുസ്മണ പ്രഭാഷണം നടത്തി.കാരിയോടൻ മൻസൂർ ,മൊയ്തീൻ കുട്ടി മാസ്റ്റർ, മമ്മദാജി, വളപ്പൻബിച്ചിമാൻ, വളപ്പൻ കുഞ്ഞിമാൻ, അബൂബക്കർ കുട്ടി മാസ്റ്റർ, റബിഹ് മാസ്റ്റർ, കാരിക്കുട്ടി, എന്നിവർ ആശംസയും, കെ ടി ഉസ്മാൻ അദ്ധ്യക്ഷൻ വഹിച്ച യോഗത്തിൽശിഹാബ് വിപി സ്വാഗതവും ഹസ്സൻ പി സി നന്ദിയും പറഞ്ഞു.
