Peruvayal News

Peruvayal News

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കുട്ടികളുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കുട്ടികളുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആറിനും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 2018 ജൂലൈ ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലുളള കുട്ടികളെയാണ് പരിഗണിക്കുക. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെയും അപകടസന്ധിയില്‍ സ്വന്തം ജീവന് അപകടം സംഭവിക്കുമെന്ന് കണക്കാക്കാതെ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ 250 വാക്കുകളിലുള്ള വിവരണം അപേക്ഷയോടൊപ്പം നല്‍കണം. http://iccw.co.in ല്‍ അപേക്ഷ ഫോം ലഭിക്കും. അര്‍ഹരായവര്‍ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രധാനധ്യാപകന്‍/ പ്രിന്‍സിപ്പാള്‍, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവരില്‍ ഒരാളുടെ ശുപാര്‍ശ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 30നകം ജില്ലാ കലക്ടറേറ്റില്‍ നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.


Don't Miss
© all rights reserved and made with by pkv24live