സംസ്ഥാനതലത്തില്‍ മികച്ച PTA കമ്മറ്റിക്കുള്ള പുരസ്കാരം ആക്കോട് വിരിപ്പാടം AMUP സ്കൂളിന്
തൃശൂർ : കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തിലെ ഏറ്റവും മികച്ച PTA കമ്മറ്റിക്കുള്ള പുരസ്കാരത്തിന് മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം AM UP സ്കൂളിനെ തെരെഞ്ഞെടുത്തു.എയ്ഡഡ് യു.പി വിഭാഗത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
തൃശൂരിൽ വെച്ചു നടന്ന വിദ്യാഭ്യാസ അവാർഡ് മേളയുടെ ചടങ്ങിൽ കേരള നിയമസഭാ മുന്‍ സ്പീക്കർ അഡ്വ: തേറമ്പിൽ രാമകൃഷണനിൽ നിന്നും PTA പ്രസിഡന്റ് ടി.കെ ഉമ്മർകോയ ഹാജി,
സീനിയർ അസിസ്റ്റൻറ് മോട്ടമ്മൽ മുജീബ് , തൗഫീഖ് മാസ്റ്റർ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ തൃശൂർ മേയർ അജിത വിജയൻ മുഖ്യാതിഥി ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കൃഷി മന്ത്രി V.S സുനിൽകുമാർ, ടി.എൻ പ്രതാപൻ M.P കോർപ്പറേഷൻ കൗൺസിലർ കെ.മഹേഷ്,
പി. ചിത്രൻ നമ്പൂതിരി പാട്. കെ.എം ജയപ്രകാശ് കെ.പി രാധാകൃഷ്ണൻ , ഡോ: എ.എൻ ഗ്രാമ പ്രകാശ്, ഡോ: കെ. വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു

