Peruvayal News

Peruvayal News

പ്രളയം കവർന്ന നല്ലളം ഹൈസ്കൂൾ വിദ്യാർഥികൾക്ക് SKSSF നല്ലളം മേഖലയുടെ കൈതാങ്ങ്

പ്രളയം കവർന്ന നല്ലളം ഹൈസ്കൂൾ വിദ്യാർഥികൾക്ക് SKSSF നല്ലളം മേഖലയുടെ കൈതാങ്ങ്

          നല്ലളം:         
പഠനോ ഉപകരണങ്ങൾ എല്ലാം  പ്രളയം കവർന്ന നഷ്ടപ്പെട്ട നല്ലളം ഹൈസ്ക്കൂളിലെ വിദ്യാർഥികൾക്ക് സുമനസുകളുടെ സഹായത്താൽ SKSSF മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ട സഹായമായി 1050 നോട്ട്പുസ്തകവും മറ്റു പഠനോപകരണങ്ങളും സ്ക്കൂൾ ഡെപ്യൂട്ടി  പ്രിൻസിപ്പാളിനു കൈമാറി. അബ്ദുറഹിമാൻ ഹൈത്വമി വിദ്യാർഥി പ്രതിനിധിക്കു കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സലാം മുസ്ലിയാർ ബേപ്പൂർ,  SKSSF മേഖല പ്രസിഡന്റ് നൗഫൽ റഹിമാൻ ബസാർ, ജനറൽ സെക്രട്ടറി സഹദ് നല്ലളം, റാഫി മാസ്റ്റർ, സയ്യിദ് ഹാഷിർ തങ്ങൾ, ദംസാസ് കൊളത്തറ, ആസിഫ് വെസ്റ്റ് ബസാർ, നവാസ് സ്രാമ്പ്യ, നബീൽ സ്രാമ്പ്യ, ഹിജാസ് വെസ്റ്റ് ബസാർ തുടങ്ങിയവർ സംബന്ധിച്ചു


Don't Miss
© all rights reserved and made with by pkv24live