ഇടതുപക്ഷ ഗവൺമെന്റ് യുവാക്കളെ പരിഹസിക്കുന്നു : പി.കെ ഫിറോസ്
പെരുവയൽ : പി.എസ് .സി യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും വിധം എസ്.എഫ്.ഐ നേതാക്കൾക്ക് റാങ്കുകൾ പതിച്ച് നൽകിയതിലൂടെ പിണറായി സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്ന യുവാക്കളെ പരിഹസിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടു പറമ്പ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് കായലം പള്ളിത്താഴത്തെ പ്രചരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം .
പി. എസ്.സി പോലുള്ള ഗൗരവമായ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്നും യൂനിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് നടന്നില്ലായിരുന്നെങ്കിൽ ഇത് പുറം ലോകം അറിയില്ലായിരുന്നെന്നും എസ്.എം.എസ് കോപ്പിയടി നിർബാധം തുടരുമായിരുന്നെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
വി.എം കമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ,ഡി.സി സി പ്രസിഡണ്ട് ടി.സിദ്ധീഖ് ,മൊയ്തീൻ മാസ്റ്റർ ,കെ.മൂസ മൗലവി ,ദിനേശ് പെരുമണ്ണ ,ജോയ്സ് ജോർജ് ,എ ഷിയാലി ,ടി.പി മുഹമ്മദ് ,സി.എം സദാശിവൻ ,എം.സി സൈനുദ്ധീൻ, സംജിത് ,ഉനൈസ് പെരുവയൽ ,മുഹമ്മദ് കോയ കായലം ,കെ.കെ ബഷീർ ,എൻ അബൂബക്കർ ,സുഫിയാൻ ചെറുവാടി സംസാരിച്ചു.

