അടിയന്തര ക്വട്ടേഷൻ ക്ഷണിച്ചു:
2019 ലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ നോർക്ക റൂട്ട്‌സിനു വേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി മേഖലയിൽ പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ ആർട്ടിസ്റ്റുകൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ലോക കേരളസഭയുമായി ബന്ധപ്പെട്ടുള്ള ആശയങ്ങളാണ് ഫ്‌ളോട്ടിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്. ആശയങ്ങൾ രൂപകൽപന ചെയ്ത് ക്വട്ടേഷനോടൊപ്പം സമർപ്പിക്കണം. നിർമാണച്ചെലവ്, വണ്ടിവാടക, ജി.എസ്.ടി എന്നിവ ഉൾപ്പടെ ആകെ തുക ക്വട്ടേഷനിൽ പ്രതേ്യകം രേഖപ്പെടുത്തണം. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ തെർമോക്കോൾ, പ്‌ളാസ്റ്റിക്ക് എന്നിവ ഒഴിവാക്കണം. രൂപകല്പനയുടെയും, കുറഞ്ഞ തുകയുടേയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇത് സംബന്ധിച്ച സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. താത്പര്യമുള്ളവർ ക്വട്ടേഷനും ഡിസൈനും സെപ്റ്റംബർ നാലിന് മൂന്നിന് മുമ്പ് ceo@norkaroots.net / esection@norkaroots.net എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

