Peruvayal News

Peruvayal News

റേഷന്‍ വിതരണം: സപ്തംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് താഴെ ചേര്‍ക്കുന്നു

റേഷന്‍ വിതരണം:

    സപ്തംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് താഴെ ചേര്‍ക്കുന്നു


റേഷന്‍ വിതരണം:

    സപ്തംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് താഴെ ചേര്‍ക്കുന്നു.  എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണന ഇതര വിഭാഗത്തില്‍പ്പെട്ട നാല് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ  വിതരണ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് (എന്‍ പി എസ്) ഓരോ അംഗത്തിനും രണ്ട് കി ഗ്രാം  അരി വീതം കി ഗ്രാമിന് നാല് രൂപ നിരക്കിലും  ഓരോ കാര്‍ഡിനും മൂന്ന് കി ഗ്രാം (സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്) ഫോര്‍ട്ടിഫൈഡ് ആട്ട കി ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. 
    നാല് രൂപനിരക്കിലുളള ഭക്ഷ്യധാന്യ വിതരണപദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാക്കിയുളള മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എന്‍ പി എന്‍ എസ്) കാര്‍ഡിന് ഏഴ് കി ഗ്രാം അരി കി ഗ്രാമിന് 10.90 രൂപാ നിരക്കിലും, ഓരോ  കാര്‍ഡിനും മൂന്ന് കി ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട (സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച്) കി.ഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും.  വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും   അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലഭിക്കും.
    റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍  താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്  -  0460 2203128, തലശ്ശേരി - 0490 2343714,  കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍          - 0497 2700552, ടോള്‍ഫ്രീ നമ്പര്‍ -  1800 425 1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
Don't Miss
© all rights reserved and made with by pkv24live