ജില്ലാ കളക്ടർ എസ്. സുഹാസാണ് ആശാഭവനിലെ അന്തേവാസികൾക്ക് ഓണസമ്മാനവുമായെത്തിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയെത്തിയ കളക്ടറെ മേട്രൻ സിനി ഗോപാലൻ, കെയർട്ടേക്കർമാരായ അജയഘോഷ്, ഗംഗാധരൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കളക്ടർ അന്തേവാസികളുമായി സംസാരിച്ചു. അവരുടെ കലാപരിപാടികൾ വീക്ഷിച്ച ശേഷം മധുര പലഹാരങ്ങളും വിതരണം ചെയ്ത് വീണ്ടും വരാമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ആശാഭവനിൽ നിലവിൽ 44 അന്തേവാസികളാണുള്ളത്

