Peruvayal News

Peruvayal News

സ്‌കോൾ-കേരള: വി.എച്ച്.എസ്.ഇ. അഡിഷണൽ മാത്തമാറ്റിക്‌സ കോഴ്‌സിന് രജിസ്റ്റർ ചെയ്യാം:

സ്‌കോൾ-കേരള: വി.എച്ച്.എസ്.ഇ. അഡിഷണൽ മാത്തമാറ്റിക്‌സ കോഴ്‌സിന് രജിസ്റ്റർ ചെയ്യാം:



സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലും മറ്റും സ്‌കോൾ-കേരള നടത്തുന്ന വി.എച്ച്.എസ്.ഇ. അഡിഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിൽ, 2019-21 ബാച്ചിൽ ഒന്നാംവർഷം പ്രവേശനത്തിന് യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് പ്രവേശനം നേടുന്നതിന് അവസരം. സെപ്തംബർ നാല് മുതൽ ഏഴ് വരെ തീയതികളിൽ 60 രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഇപ്രകാരം പ്രവേശനം നേടുന്നവർ www.scolekerala.org മുഖേന രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത്  സ്‌കൂൾ പ്രിൻസിപ്പൾ മുഖാന്തിരം നേരിട്ടോ, സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗമോ സംസ്ഥാന കേന്ദ്രത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.scolekerala.org/ 0471-2342950, 2342271, 2342369.
Don't Miss
© all rights reserved and made with by pkv24live