Peruvayal News

Peruvayal News

സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം; ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം

സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം; ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം



സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്സി., എം.എസ്സി., പിഎച്ച്.ഡി. യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം.

കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ് (പൂരുഷൻ/വനിത) വിഭാഗങ്ങളിലാണ് ഒഴിവ്. ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും.

താത്പര്യമുള്ളവർ saudimoh.norka@gmail.com-ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്ത പശ്ചാതലത്തിലുള്ള ഫുൾസൈസ് ഫോട്ടോ, ആധാർ, പാസ്പോർട്ട് പകർപ്പുകൾ ഒക്ടോബർ 10നകം അയക്കണം.


കൂടുതൽ വിവരങ്ങൾ www.norkaroots.org-യിലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 നമ്പരുകളിലും ലഭിക്കും.
Don't Miss
© all rights reserved and made with by pkv24live