Peruvayal News

Peruvayal News

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകി വരുന്ന മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകി വരുന്ന മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം.


പ്രൊഫഷണൽ/ ടെക്‌നിക്കൽ ഡിഗ്രി/ പി.ജി കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകി വരുന്ന മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. അവസാന തീയതിക്കു മുൻപായി അർഹരായ വിദ്യാർഥികൾ അപേക്ഷകൾ (പുതിയതും പുതുക്കലും) സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട മുഴുവൻ കോളേജ്/ സ്ഥാപനങ്ങൾ/ യൂണിവേഴ്‌സിറ്റികളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച് അപേക്ഷകളുടെ സൂക്ഷ്മപരിശോധന തുടങ്ങണമെന്ന് എം.സി.എം സംസ്ഥാന നോഡൽ ഓഫീസർ അറിയിച്ചു. ഫോൺ: 9497723630, 0471-2561214.
Don't Miss
© all rights reserved and made with by pkv24live