Peruvayal News

Peruvayal News

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗങ്ങളിലായി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗങ്ങളിലായി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 



മാനേജര്‍ ജനറല്‍, മാനേജര്‍ ഡിപ്പോ, മാനേജര്‍ മൂവ്‌മെന്റ്, മാനേജര്‍ അക്കൗണ്ട്‌സ്, മാനേജര്‍ ടെക്‌നിക്കല്‍, മാനേജര്‍ സിവില്‍ എന്‍ജിനീയറിംഗ്, മാനേജര്‍ ഇലക്‌ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, മാനേജര്‍ (ഹിന്ദി) തുടങ്ങിയ തസ്തികകളില്‍ വിവിധ സോണുകളിലായി 330 ഒഴിവുണ്ട്. കേരളമുള്‍പ്പെടുന്ന സൗത്ത് സോണില്‍ 65 ഒഴിവുണ്ട്. നോര്‍ത്ത് സോണ്‍ (187), വെസ്റ്റ് സോണ്‍ (15), ഈസ്റ്റ് സോണ്‍ (37), നോര്‍ത്ത് ഈസ്റ്റ് സോണ്‍ (26) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറുപത് ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ സി എ/ ഐ സി ഡബ്ല്യു എ/ സി എസ് ആണ് മാനേജര്‍ (ജനറല്‍, ഡിപ്പോ, മൂവ്‌മെന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവുണ്ട്.
മാനേജര്‍ അക്കൗണ്ട്‌സ്: യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി കോം. എം ബി എ (ഫിനാന്‍സ്). ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അസോസിയേറ്റ് മെമ്ബര്‍ഷിപ്പ്.
മാനേജര്‍ (ടെക്‌നിക്കല്‍): യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി എസ് സി അഗ്രിക്കള്‍ച്ചര്‍. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫുഡ് സയന്‍സില്‍ ബിടെക് അല്ലെങ്കില്‍ ബി ഇ ബിരുദം.
മാനേജര്‍ (സിവില്‍ എന്‍ജിനീയറിംഗ്/ ഇലക്‌ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്): യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
മാനേജര്‍ (ഹിന്ദി): യോഗ്യത- ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്‌ ഹിന്ദിയില്‍ ലഭിച്ച ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച്‌ ഇംഗ്ലീഷില്‍ ലഭിച്ച ബിരുദാനന്തര ബിരുദം.
ഏതെങ്കിലും ഒരു സോണില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. രണ്ട് ഘട്ടമായി നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൊച്ചി, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ട പരീക്ഷക്കുള്ള കേരളത്തിലെ കേന്ദ്രങ്ങള്‍. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രം.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്‌ടോബര്‍ 27. വിശദ വിവരങ്ങള്‍ക്ക് http://fci.gov.in സന്ദര്‍ശിക്കുക.
Don't Miss
© all rights reserved and made with by pkv24live