Peruvayal News

Peruvayal News

എസ്ബിഐ വീണ്ടും നിക്ഷേപ പലിശ കുറച്ചു രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു.

എസ്ബിഐ വീണ്ടും നിക്ഷേപ പലിശ കുറച്ചു


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു.
ഒരു ലക്ഷം രൂപവരെ അക്കൗണ്ടിൽ ബാലൻസുണ്ടെങ്കിൽ നൽകിയിരുന്ന 3.5 ശതമാനം പലിശ 3.25ശതമാനമായാണ് കുറച്ചത്.വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ടുവർഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയന്റാണ്കുറച്ചത്. ഒക്ടോബർ 10 മുതൽ ഇത്പ്രാബല്യത്തിലാകും.

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷത്തിനുമുകളിലുള്ള നിക്ഷേപത്തിന്റെ പലിശ റിപ്പോ നിരക്കുമായി നേരത്തെതന്നെ ബന്ധിപ്പിച്ചിരുന്നു. നിലവിൽ ഇത് മൂന്ന് ശതമാനമാണ്.
പണലഭ്യത കൂടിയതിനെതുടർന്നാണ് എസ്ബി അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും ബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. എല്ലാകാലയളവിലുമുള്ള പലിശയിന്മേൽ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാംതവണയാണ് ഈ രീതിയിലുള്ള പലിശനിരക്കിൽ കുറവുവരുത്തുന്നത്.

രണ്ടുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്

7 ദിവസം മുതൽ 45 ദിവസംവരെ-4.50ശതമാനം
46 ദിവസം മുതൽ 179 ദിവസംവരെ-5.50 ശതമാനം
180 ദിവസം മുതൽ 210 ദിവസംവരെ-5.80ശതമാനം
211 ദിവസം മുതൽ 364 ദിവസം വരെ-5.80ശതമാനം
ഒരുവർഷം മുതൽ 2വർഷംവരെ-6.4ശതമാനം
2 വർഷം മുതൽ 3വർഷംവരെ-6.25ശതമാനം
3 വർഷം മുതൽ 5 വർഷംവരെ-6.25 ശതമാനം
5 വർഷം മുതൽ 10 വർഷംവരെ-6.25 ശതമാനം

മുതിർന്ന പൗരന്മാർക്ക് അര ശതമാനം പലിശ അധികം ലഭിക്കും.
Don't Miss
© all rights reserved and made with by pkv24live