Peruvayal News

Peruvayal News

മൺപാത്ര ഉത്പന്ന നിർമാണ, വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷൻ തീയതി നവംബർ 20 വരെ നീട്ടി.


മൺപാത്ര ഉത്പന്ന നിർമാണ, വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷൻ തീയതി നവംബർ 20 വരെ നീട്ടി. നിലവിൽ നിർമാണ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾക്കും പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും സഹകരണ, ചാരിറ്റബിൾ സൊസൈറ്റികൾക്കും രജിസ്റ്റർ ചെയ്യാം.  അപേക്ഷാഫോം www.keralapottery.org ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, രണ്ടാം നില, അയ്യൻകാളി ഭവൻ, കവടിയാർ പി.ഒ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ അയയ്ക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2727010, 9947038770.

Don't Miss
© all rights reserved and made with by pkv24live