കോവിഡ് കാലത്ത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഭക്ഷ്യധാന്യ കിറ്റ് നൽകി കൊണ്ട് വീണ്ടും ശ്രദ്ധേയമാകുകയാണ് കോഴിക്കോട് ജില്ലയിൽ ചേവായൂർ സബ് ജില്ലയിലെ ചേവായൂർ എ.യു.പി സ്കൂൾ. സ്കൂളിലെ 300 ഓളം വരുന്ന കുട്ടികൾക്ക് അധ്യാപകരും സ്കൂൾ പി.ടി.എ യും സന്നദ്ധ വ്യക്തികളും ചേർന്ന് കിറ്റ് നൽകുക എന്ന ഉദ്യമത്തിന് നേതൃത്വം കൊടുത്തത്.
സ്കൂളിൽ വെച്ച് സർക്കാർ നിഷ്കർഷിച്ച മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ വെച്ച് വാർഡ് കൗൺസിലർ വി.ടി.സത്യനും കുറ്റിക്കാട്ടൂർ മേഖലയിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷറഫുദ്ദീനും രക്ഷിതാക്കൾക്ക് കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സംരംഭത്തിന് നേതൃത്വം നൽകിയ അധ്യാപകരും ഹെഡ്മാസ്റ്ററും, പി.ടി.എ പ്രസിഡന്റും പി.ടി.എ ഭാരവാഹികളും ഈ ഉദ്യമത്തിന് സാക്ഷ്യം വഹിച്ചു.ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ തയ്യാറെടുക്കുകയാണ് ഈ സ്കൂൾ. ഇതിനു മുമ്പും ഇതുപോലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ചേവായൂർ എ.യു.പി സ്കൂൾ.