സാന്ത്വനം സഹായി ഡേ
ജൂലൈ 24 ന്
ഫാമിലി കവർ നൽകി കാന്തപുരം ഉൽഘാടനം നിർവഹിച്ചു.
കോഴിക്കോട്: എസ്. വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സാന്ത്വന സംരംഭങ്ങളുടെയും സഹായി വാദിസലാമിന്റെയും പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ജൂലൈ 24 ന് സഹായി സാന്ത്വനം ഡേ ആയി ആചരിക്കും. സഹായി സാന്ത്വനം ഡേ യുടെ ഭാഗമായി വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികൾ നടക്കും.
ഇരുപത്തിയാറു വർഷങ്ങളായി മെഡിക്കൽ കോളേജ് കേന്ദ്രമായി ജീവ കാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സഹായി വാദിസലാം. പ്രളയ ദുരിതാശ്വാസം, ദാറുൽഖൈർ നിർമ്മാണം, മഈശ പദ്ധതികൾ തുടങ്ങി ജനോപകാരപ്രദമായ പ്രവർത്തങ്ങളുടെ പ്രചാരണമാണ് ഈ കാലയളവിൽ നടക്കുന്നത്. പദ്ധതികളുടെ ഭാഗമായി ജില്ലയിൽ ഒരു ലക്ഷത്തോളം വീടുകളിൽ ഫാമിലി കവർ വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്. ഫാമിലി കവറിന്റെ ഉൽഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു.. സഹായി ജനറൽ സെക്രട്ടറി കെ.എ നാസർ ചെറുവാടി, ജില്ലാ സാന്ത്വനം സെക്രട്ടറി പി.വി അഹ്മദ് കബീർ, സഹായി എ. ഒ ശംസുദ്ധീൻ പെരുവയൽ എന്നിവർ പങ്കെടുത്തു.
ദാറുൽ ഖൈർ നിർമ്മാണം സൗജന്യ ഡയാലിസിസ്, വളണ്ടിയർ സേവനം, സൗജന്യ മരുന്ന് വിതരണം, വാർഡ് നവീകരണം, മഈശാ ജീവനോപാധി വിതരണ പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. സഹായി സാന്ത്വനം ഡേ വിജയിപ്പിക്കണമെന്നു എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
