Peruvayal News

Peruvayal News

പ്രവാസികളെ സഹായിച്ചതിന് കേസ് കൊടുത്ത സി പി എം നടപടി അപഹാസ്യം : യൂത്ത് ലീഗ്


പ്രവാസികളെ സഹായിച്ചതിന് കേസ് കൊടുത്ത സി പി എം നടപടി അപഹാസ്യം  : യൂത്ത് ലീഗ്

കുന്ദമംഗലം: എൻ.ഐ.ടി കോവിഡ് കെയർ സെൻ്ററിൽ വെള്ളവും ഭക്ഷണവും ലഭിക്കാതെ കഷ്ടതയനുഭവിച്ച പ്രവാസികൾക്ക് അർധരാത്രി സമയത്ത് ആശ്വാസമേകി ഭക്ഷണമെത്തിച്ചു കൊടുത്ത യൂത്ത് ലീഗ് ജില്ലാ സമിതിയംഗം പി കെ ഹക്കീം, എം എസ് എഫ് ജില്ലാ സെക്രട്ടറി ഷമീർ പാഴൂർ, എന്നിവർക്കെതിരെ  കേസെടുക്കാൻ പരാതി കൊടുത്ത സി.പി.എമ്മിൻ്റെ പ്രവർത്തനം അപഹാസ്യമാണെന്ന്  കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് .മഹാമാരിയുടെ കാലത്ത് പ്രവാസികളെ സഹായിക്കാൻ നിൽക്കാതെ ഇത്തരം തരംതാണ രാഷ്ട്രീയം കളിക്കുന്നത് ഏതു വിധേനയും നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി. സി പി എം ന്റെ പ്രവാസി വിരുദ്ധ മനോഭാവമാണ് ഈ നടപടിയിലൂടെ വ്യക്തമാവുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. 
നിയോജക മണ്ഡലം പ്രസിഡന്റ്‌ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എം എ റഷീദ് , സെക്രട്ടറി എ കെ ഷൗക്കത്തലി, ജില്ലാ സമിതിയംഗങ്ങളായ എം ബാബുമോൻ, ഒ സലീം, ഉനൈസ് പെരുവയൽ , ഭാരവാഹികളായ ഐ സൽമാൻ, സലീം കുറ്റിക്കാട്ടൂർ, നൗഷാദ് പുത്തൂർമഠം, സൈഫുദ്ധീൻ കെ പി, യു എ ഗഫൂർ, ടി പി എം സാദിഖ്, അഡ്വ ജുനൈദ്, സിറാജ് പി, എൻ എ അസീസ്, ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ് സ്വാഗതവും ട്രഷറർ കുഞ്ഞി മരക്കാർ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live