Peruvayal News

Peruvayal News

പ്ലസ് ടു പാസ്സായവർക്ക് നഴ്സറി ടീച്ചർ ആകാംപ്രീ ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. +2 / ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം


പ്ലസ് ടു പാസ്സായവർക്ക് നഴ്സറി ടീച്ചർ ആകാം

പ്രീ ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 
+2 / ഡിഗ്രി  പാസ്സായവർക്ക് അപേക്ഷിക്കാം           
2021-22 വർഷത്തെ  പ്രീ ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. 

പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് എന്നറിയപ്പെട്ടിരുന്നതും, നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതുമായ രണ്ട്  വർഷത്തെ  പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സ് 2020-21, 2021-22 വർഷത്തേക്കുള പ്രവേശനത്തിന് നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ക്ഷണിയ്ക്കുന്നു.

എൻ.സി.ടി.ഇ നിശ്ചയിച്ചിട്ടുളള സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷൻ നടത്തുന്നത്. 



യോഗ്യത

അപേക്ഷകർ 45%-ൽ കുറയാതെ മാർക്കോടെ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം. 
ബിരുദ യോഗ്യതയുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല.
പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർ യോഗ്യത പരീക്ഷ പാസായാൽ മതിയാകും.


മാർക്ക് ഇളവ്

ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2% മാർക്ക് ഇളവ് ലഭിക്കുന്നതാണ്. 
സംസ്ഥാന യുവജനോത്സവത്തിൽ സംഗീതം, നൃത്തം, നാടകം എന്നീ ഇനങ്ങളിൽ
മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് 55% മാർക്ക് ഇളവും, സ്പോർട്സ്, ഗെയിംസ്,
എൻ.സി.സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് വെയിറ്റേജ്
മാർക്കും ലഭിക്കുന്നതാണ്. 




പ്രായപരിധി 

01.08.2020 ൽ 17 നും 33 നും മദ്ധ്യേയായിരിക്കണം.
പട്ടികജാതി, പട്ടികവർഗ്ഗവിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവുംവയസ്സിളവ് ലഭിക്കുന്നതാണ്. 
ഗവൺമെന്റ് അംഗീകൃത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് 2 വർഷത്തെ അധ്യാപക പ്രവ്യത്തി പരിചയത്തിന് ഒരു വർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി 3 വർഷം വരെ വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം  

പ്രവേശനം ആഗ്രഹിക്കുന്ന അപേക്ഷകർ പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്ന ഗവ:/അംഗീകൃത സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
അപേക്ഷയുടെ മാതൃക താഴെ നൽകുന്നുണ്ട് 
കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ അപേക്ഷകർ നേരിട്ട് സ്ഥാപനത്തിൽ എത്തി അപേക്ഷ നൽകേണ്ടതില്ല. പകരം അപേക്ഷ സ്കാൻ ചെയ്ത് ഇ-മെയിൽ ചെയ്താൽ മതിയാകും
അപേക്ഷയുടെ ഒറിജിനൽ പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതി.


അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി :18/09/2020 , 5 pm

നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ഫോ​​​മി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ Sept 18 നകം പി​​​പി​​​ടി​​​ടി​​​ഐക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും. 
സമയപരിധി  കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Don't Miss
© all rights reserved and made with by pkv24live