കെ.എ.ടി.എഫ് റൂറൽ ഉപജില്ല മെമ്പർഷിപ്പ് വിതരണോത്ഘാടനം റവന്യൂ ജില്ല മുൻ പ്രസിഡണ്ട് ഉമ്മർ ചെറൂപ്പ നിർവ്വഹിച്ചു.
കോഴിക്കോട് : കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ റൂറൽ ഉപജില്ല മെമ്പർഷിപ്പ് വിതരണോത്ഘാടനം കെ.എ.ടി.എഫ് റവന്യൂ ജില്ല മുൻ പ്രസിഡണ്ട് ഉമ്മർ ചെറൂപ്പ വിദ്യാഭ്യാസ ജില്ല ജന: സെകട്ടറി ഐ. സൽമാൻ മാസ്റ്ററെ മെമ്പറായി ചേർത്ത് നിർവ്വഹിച്ചു. സബ്ജില്ല പ്രസിഡണ്ട് എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.സാദിഖ് ഹസ്സൻ, ടി.കെ.മുഹമ്മദ് റിയാസ്, കെ.വി. ഫിറോസ് ബാബു സംസാരിച്ചു. ജന: സെക്രട്ടറി പി.പി.മുഹമ്മദ് നിയാസ് സ്വാഗതവും എം.മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.