കോഴിക്കോട് ദേശീയപാത വ്യാപാരികളുടെ സംരക്ഷണ പാക്കേജിന് ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം .
വെങ്ങളം മുതൽ അഴിയൂർ വരെ 40.800 മീറ്ററിൽ 6 വരി പാതക്ക് 1382 കോടിയാണ് വകയിരുത്തുന്നത്.ടെൻഡർ നടപടികൾ ആരംഭിച്ചിട്ടും പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളിലെ ഉപജീവന മാർഗം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മുഖ്യമന്ത്രി നൽകുമെന്ന് പ്രഖ്യാപിച്ച പാക്കേജിനുള്ളഫണ്ട് ഇതുവരെ വകയിരുത്തിയിട്ടില്ല. കെട്ടിടങ്ങൾ പൊളിക്കും മുമ്പ് വ്യാപാരികളുടെനഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട്. സൂര്യ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു സംസ്ഥാന ജോ: സിക്രട്ടറി സി.കെ.വിജയൻ, ജില്ലാ സി ക്രട്ടറി ടി. മരക്കാർ, സി.വി.ഇക്ബാൽ, ഡി.യം.ശശീന്ദ്രൻ ,കെ.എം.റഫീഖ്, അബ്ദുൾ ഗഫൂർ രാജധാനി സംസാരിച്ചു.