മുതിർന്ന അധ്യാപകരെ ആദരിച്ച് എംഎസ്എഫ് പിലാശ്ശേരി ശാഖ കമ്മിറ്റി
പിലാശ്ശേരി:അധ്യാപകദിനത്തിന്റെ ഭാഗമായി പിലാശ്ശേരിയിലെ മുതിർന്ന അധ്യാപകരെ എംഎസ്എഫ് പിലാശ്ശേരി ശാഖ കമ്മിറ്റി ആദരിച്ചു.ദീർഘകാലം വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകിയ, നാട്ടുകാരുടെയും പ്രിയങ്കരായിട്ടുള്ള മുണ്ടറോട്ട് രാഘവൻ മാസ്റ്റർ,നാരായണൻ മാസ്റ്റർ,കാരക്കുന്നത്ത് അബൂബക്കർ ഹാജി തുടങ്ങിയവരെ എംഎസ്എഫ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജാസ്
പിലാശ്ശേരി,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ്,യൂത്ത്ലീഗ് ശാഖ പ്രസിഡന്റ് നാസർ എൻകെ എന്നിവർ പൊന്നാട അണിയിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ഗുരുവന്ദനം ക്യാമ്പയിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.
ശാഖ എംഎസ്എഫ് പ്രസിഡന്റ് ഉവൈസ് എൻകെ,യൂത്ത്ലീഗ് ട്രഷറർ നൗഫൽ എം,വൈസ് പ്രസിഡന്റ് അൻവർ എംഎം, എംഎസ്എഫ് സെക്രട്ടറി അൻവർ കെകെ, ജുമ പി,യാസിർ കെകെ,അസ്‌ലിഫ് പിടി എന്നിവർ സന്നിഹിതരായി.