പൊന്നാട് ഗവഃ ആശുപത്രി ഒ.പി കെട്ടിടോദ്ഘാടനം നടത്തി
പൊന്നാട്ഃ ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തും അരീക്കോട് ബ്ലോക്ക് പഞ്ചായത്തും ചീക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ടിവി ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വഃ പി.വി.മനാഫ്, ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ പരതാട്ടുതൊടി, ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എളങ്കയിൽ മുംതാസ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്‍മാരായ ഷാഹുൽ ഹമീദ്, മുഹമ്മദാലി ഹാജി, ബ്ലോക്ക് മെമ്പർ സാജിദ, അഷ്റഫ് മടാന്‍, എ. ഷൗക്കത്തലി ഹാജി, കെ.സി.ഗഫൂര്‍ ഹാജി, ഇമ്പിച്ചി മോതി മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മൊയ്തീൻ കുട്ടി, കുഞ്ഞുട്ടി പൊന്നാട്, അസ്'ലം മാസ്റ്റർ, ശ്രീധരന്‍ സി.ടി.ബിച്ചാപ്പു, പി കെ എ സിദ്ദീഖ്, പി.അപ്പു സംസാരിച്ചു.
വാർഡ് മെമ്പർ സമദ് പൊന്നാട് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോഃ ബൈജു നന്ദിയും പറഞ്ഞു.
80 ലക്ഷം രൂപ ചെലവിലാണ് പുതിയ ഒ.പി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ആശുപത്രിയില്‍ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്ന ഡോക്ടർമാരുടെ പരിശോധന മുറികൾ, നഴ്സിംഗ് റൂം, ഫാർമസി, ലബോറട്ടറി തുടങ്ങിയവ തുടര്‍ന്ന് ഒരുമിച്ച് പുതിയ ഒ.പി. ബ്ലോക്കിൽ പ്രവർത്തിക്കുന്നത് രോഗികൾക്ക് കൂടുതൽ സൗകര്യമാവും.