Peruvayal News

Peruvayal News

കെ.ടി.ജലീൽ രാജിവെക്കും വരെ എബിവിപിയുടെ പോരാട്ടം.എബിവിപി കുന്നമംഗലം നഗർ സമിതിയുടെ നേതൃത്വത്തിൽ കുന്നമംഗലത്ത്‌ കെടി ജലീലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.


കെ.ടി.ജലീൽ  രാജിവെക്കും വരെ എബിവിപിയുടെ പോരാട്ടം

സ്വർണ്ണ കള്ളകടത്ത് കേസിൽ ഇ ഡി ചോദ്യം ചെയ്ത 
ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാജിവച്ച് അന്വേഷണത്തെ നേരിടണം എന്നാവശ്യപ്പെട്ട് കൊണ്ട്  സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടന്ന എബിവിപി മാർച്ചുകളിൽ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എബിവിപി കുന്നമംഗലം നഗർ സമിതിയുടെ നേതൃത്വത്തിൽ കുന്നമംഗലത്ത്‌ കെടി ജലീലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടികൾക്ക് എബിവിപി ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ മേക്കലമടത്തിൽ, എം പി ആദർശ് എബിവിപി കുന്നമംഗലം നഗർ സെക്രട്ടറി പി വിമൽ നാഥ്, അശ്വൻ പെരുവയൽ  എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live