പന്തീരാങ്കാവിലും 20 രൂപക്ക് ഉച്ചയൂൺ ലഭിക്കും.
പന്തീരാങ്കാവ്:
സംസ്ഥാന സർക്കാറിൻ്റെ പന്ത്രണ്ട് ഇന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇരുപത് രൂപ നിരക്കിൽ ഉച്ച ഊൺ നൽകുന്ന പദ്ധതിയുടെ ഭാഗമായ ജനകീയ ഹോട്ടൽ പന്തീരാങ്കാവിലും ആരംഭിച്ചു.ദേശീയപാത 66 ന് സമീപം സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ശാഖയുടെ അടുത്തായി പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലിന് ദേശത്തിൻ്റെ പേരായ കൈലമഠം ജനകീയഹോട്ടൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. കുടുംബശ്രീയിലെ അഞ്ച് അംഗങ്ങൾ ചേർന്നാണ് ഹോട്ടൽ ആരംഭിച്ചത്.ഉച്ച ഊൺ പദ്ധതി നടപ്പിലാക്കുന്നതിന് 10.90 രൂപ നിരക്കിൽ പ്രതിമാസം 600 കിലോ അരി സിവിൽ സപ്ലൈസിൽ നിന്നും നൽകുന്നതിന് പുറമെ ഊൺ ഒന്നിന് കുടുംബശ്രീ മിഷനിൽ നിന്നും 10 രൂപ സബ്സിഡിയും നൽകി വരുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പറഞ്ഞു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പദ്ധതി നടത്തിപ്പിനായി 3 ലക്ഷം രൂപ വകയിരുത്തുകയും ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണവും കൈലമഠം ജനകീയ ഹോട്ടലിനുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.തങ്കമണി അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.മനോജ് കുമാർ മുഖ്യാതിഥിയായി. ചോലക്കൽ രാജേന്ദ്രൻ, കെ.സുഗതൻ, ഇ.രമണി, കെ.കെ.ജയപ്രകാശൻ, മനോജ് പാലാ തൊടി സംസാരിച്ചു.(ചിത്രം :ദേശീയപാത 66 ന് സമീപം പന്തീരാങ്കാവിൽ കൈലമഠം ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി നിർവ്വഹിക്കുന്നു)
